തിരൂരില്‍ ബൈക്ക് അപകടത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു

തിരൂര്‍: ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് വെണ്ണക്കോട് സ്വദേശി വെളുത്തേടത്ത് അലിസാദിയുടെ മകൻ മുഹമ്മദ് ഹനാൻ ,വയനാട് വെള്ളമുണ്ട ചെക്ക് വീട്ടിൽ മൊയ്തുവിന്റെ മകൻ അബ്ദുള്ള എന്നിവരാണ് മരിച്ചത്.ഇരുവരും കുറ്റ്യാഡി സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി സ്കൂളിലെ ബി.എസ്.ഡബ്ലിയു വിദ്യാർത്ഥികളാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരൂര്‍ മംഗലത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് ബസ്സിലിടിച്ച് അപകടം സംഭവിച്ചത്.

പഠന പ്രവർത്തനത്തിന്റെ ഭാഗമായുള്ള സർവ്വേക്കായി കൂട്ടായിയിലെ സ്കൂളിലെത്തി മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പുറത്തൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ച് വീണ ഇരുവരുടെയും ദേഹത്ത് പിൻ ചക്രം കയറി ഇറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും മരണപ്പെട്ടു.

മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top