തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബൈക്കിടിച്ച് മരിച്ചു

Untitled-1 copyതിരൂര്‍: പാര്‍ട്ടി പൊതുയോഗം കഴിഞ്ഞ് മടങ്ങവെ ബൈക്കിടിച്ച് സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു. തിരൂര്‍ നടുവിലങ്ങാടി മൂര്‍ക്കംപാട്ട് പരേതാനയ അയ്യപ്പന്റെ മകന്‍ നമ്പീരി (68) ആണ് മരിച്ചത്. സിപിഐഎം നടുവിലങ്ങാടി ബ്രാഞ്ച് അംഗമായിരുന്നു. തിരൂര്‍ പഴങ്കുളങ്ങരയില്‍ നടന്ന കെ പി മൊയ്തീന്‍ കുട്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി തിരൂര്‍ ഓവര്‍ബ്രിഡ്ജിന് സമീപത്ത് വെച്ച് ഞായറാഴ്ച രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. അമിതവേഗതയില്‍ എത്തിയ ബൈക്ക് നമ്പീരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോട്ടക്കലെ സ്വകാര്യ ആശു—ത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: നാരായണി, മക്കള്‍: ജയചന്ദ്രന്‍, സദാനന്ദന്‍, ഷീജ, വിനോദ്, മരുമക്കള്‍: ഷൈനി, ബബിത, തിലകരാജന്‍, ശാന്തിനി.
ശ്രീനാരായണഗുരു കുത്തകകളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

Share news
error: Content is protected !!
Scroll to Top