Section

malabari-logo-mobile

തിരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു

HIGHLIGHTS : തിരൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. പുല്ലൂര്‍ ശ്മശാനം റോഡില്‍ അമ്പാടി വളപ്പില്‍ രമേശന്റെ ഓട്ടോറിക്ഷയാണ് കത്ത...

തിരൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. പുല്ലൂര്‍ ശ്മശാനം റോഡില്‍ അമ്പാടി വളപ്പില്‍ രമേശന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. രമേശന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷ കൊണ്ടുപോകാന്‍ വഴിയില്ലാത്തതിനാല്‍ അല്‍വാസിയുടെ വീട്ടുമുറ്റത്തെ ഷെഡ്ഡിലാണ് ഓട്ടോ നിര്‍ത്തിയിടാറ്.

രാത്രി ഒരു മണിക്ക് ഓട്ടം പോയിവന്നശേഷം ഷെഡ്ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. തീ കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി തീ അണച്ചെങ്കിലും ഓട്ടോ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഷെഡ്ഡില്‍ നിന്ന് ഓട്ടോ തള്ളിപുറത്തെത്തിച്ച ശേഷമാണ് കത്തിച്ചിരിക്കുന്നത്.

sameeksha-malabarinews

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ പുല്ലരില്‍ പണിമുടക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!