തിരൂരില്‍ കണ്‍സഷന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ നിന്നും തള്ളിയിട്ടു

തിരൂര്‍ ബസ്സ് തൊഴിലാളികള്‍ വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടതായി പരാതി. ആലത്തിയൂര്‍ കെഎച്ചഎംഎഎച്ച് എസ് വിദ്യാര്‍ത്ഥിനി അസ്‌നയെയാണ് തള്ളിയിട്ടത് വിദ്യാര്‍ത്ഥിനിയെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചുയ കഴിഞ്ഞ ദിവസം സ്‌കൂള്‍വിട്ട് പെരുന്തല്ലൂരിലെ വീട്ടിലേക്ക് പോകാനായി തിരൂര്‍ കുറ്റിപ്പുറം റൂട്ടിലോടുന്ന റീന ബസ്സില്‍ കയറാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. കണ്‍സഷന്‍ കുട്ടികള്‍ കയറേണ്ടന്ന് പറഞ്ഞ് ബസ്സ് ഡോറിലുണ്ടായിരുന്ന ജീവനക്കാരന്‍ പെണ്‍കുട്ടിയെ പുറത്തേക്ക തള്ളുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ കൈ തൊട്ടടുത്ത ഇലട്രിക് പോസ്റ്റില്‍ ഇടിച്ചു.

വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top