ഷെയ്ന്‍ നിഗമിന് വിലക്കില്ല

കൊച്ചി: ഷെയിന്‍ നിഗത്തിന് നിര്‍മാതാക്കളുടെ വിലക്കില്‍ താരസംഘടന എഎംഎംഎയുടെ പിന്തുണ. ഷെയ്ന്‍ നിഗത്തിനെ സിനിമയില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും എഎംഎംഎ പറഞ്ഞു.

ഷെയിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച ശേഷം ഇടപെടല്‍ നടത്തുമെന്നും ജനറല്‍ സെക്രട്ടറ് ഇടവേള ബാബു പറഞ്ഞു. വിലക്ക് എന്നത് കാലഹരണപ്പെട്ട വാക്കാണെന്നും ഇക്കാര്യത്തില്‍ നടന്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നും ഇടവേള ബാബു പറഞ്ഞു.

അതെസമയം നടന്‍ ഷെയ്‌നിനെതിരെ പരാതി ഉന്നയിച്ച നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ മന്ത്രി എ കെ ബാലനുമായി നാളെ കൂടിക്കാഴ്ച നടത്തും.

Related Articles