കോട്ടക്കലില്‍ ചെങ്കല്‍ ക്വാറിയില്‍ അപകടം;രണ്ട് മരണം

കോട്ടക്കല്‍ : ചെങ്കല്‍ ക്വാറിയില്‍ അപകടം രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കാടാമ്പുഴ പത്തായക്കല്ലിന് സമീപമാണ് അപകടം. ചെങ്കല്ലും മണ്ണും കൂട്ടമായി അടര്‍ന്നു വീഴുണാണ് അപകടം സംഭവിച്ചത്. ഇരുവരും അപകടസ്ഥലത്ത വെച്ച് തന്നെ മരണപ്പെട്ടു. അസം സ്വദേശികളായ സന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നത്. അശാസ്ത്രീയമായ രീതിയിലാണ് ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ക്വാറി അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Related Articles