എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളി: കേരളബാങ്ക് യാഥാാര്‍ത്ഥ്യമാകുന്നു

കേരള ബാങ്ക് രൂപീകരണത്തിന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികളെയും ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനെയും ചോദ്യംചെയ്ത് നല്‍കിയ 21 ഹര്‍ജിയും ഹൈക്കോടതി തള്ളി. കേരള ബാങ്ക് രൂപീകരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം ഭരണഘടനാപരമാണെന്നും ഹൈക്കോടതി . കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ബാങ്കിനെതിരെയുള്ള ഹരജികള്‍ പരിഗണിക്കുന്ന ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകായിരുന്നു. തുടര്‍ന്ന നടത്തിയ അടിയന്തരമായി വാദത്തിലാണ് കോടതിയുടെ ഉത്തരവ്.

കേരളത്തിലെ എല്ലാ ജില്ലാ ബാങ്കുകളും തീരുമാനിച്ചാല്‍മാത്രമേ ലയനം നടക്കൂ എന്ന വാദം തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ഭൂരിപക്ഷം ബാങ്കുകള്‍ തീരുമാനിച്ചാല്‍മതി. ഇതുവരെ രജിസ്ട്രാറും ജില്ലാ ബാങ്കുകളും സ്വീകരിച്ച നടപടി അംഗീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നും കോടതി പറഞ്ഞു.

Related Articles