Section

malabari-logo-mobile

പരപ്പനങ്ങാടി കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് അബ്ദുറബ്ബ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധസമരം

HIGHLIGHTS : പരപ്പനങ്ങാടി : പൂരപ്പറമ്പ് കടലുണ്ടി റോഡിന്റെ ശോചനീയവാസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംബാവം കാണിക്കുന്നുവെന്ന ആക്ഷേപമുന്നയിച്ച് സ്ഥലം എംഎല്‍എ പ...

പരപ്പനങ്ങാടി : പൂരപ്പറമ്പ് കടലുണ്ടി റോഡിന്റെ ശോചനീയവാസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംബാവം കാണിക്കുന്നുവെന്ന ആക്ഷേപമുന്നയിച്ച് സ്ഥലം എംഎല്‍എ പികെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ബഹുജന ഉപരോധസമരം നടത്തുന്നു. ശനിയാഴ്
രാവിലെ 10 മണിയോടെ പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് ഉപരോധസമരം.

റോഡ് നവീകരണത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നവെന്നാണ് തിരൂരങ്ങാടി എംല്‍എ അബ്ദുറബ്ബിന്റെ ആക്ഷേപം. പ്രതിപക്ഷമണ്ഡലങ്ങളോട് സര്‍ക്കാര്‍ ചിറ്റമ്മനയമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയുടെ പ്രവര്‍ത്തികളില്‍ നടപടിക്രമങ്ങള്‍ നീണ്ടുപോകുകയാണ് പൂരപറമ്പ് കടലുണ്ടി റോഡ് മൂന്ന് വര്‍ഷത്തിലധികമായി ഗതാഗതയോഗ്യമല്ലാതായിട്ട. ഊരാളുങ്കല്‍ സൊസസൈറ്റി ടെണ്ടര്‍ വിളിച്ച് പ്രവൃത്തി എറ്റെടുക്കാന്‍ തയ്യാറായെങ്ങിലും സര്‍ക്കാര്‍ സാങ്കേതികത്വം പറഞ്ഞ് പ്രവര്‍ത്തി നീട്ടിക്കൊണ്ടുപോകുകയാണ്. LMR റേറ്റിന്റെ 14 ശതമാനം കൂടുതലാണ് ഊരാളുങ്കല്‍ സൊസൈറ്റി ആവിശ്യപ്പെട്ടിട്ടുള്ളത്. രണ്ട് ശതമാനം മാത്രമെ കൂടുതല്‍ നല്‍കാനാകു എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ തര്‍ക്കം പരിഹരിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് അബ്ദുറബ്ബ് ആവിശ്യപ്പെട്ടു.
ഈ നിലപാടിനെതിരെ നടക്കുന്ന ബഹുജന ഉപരോധത്തില്‍ ജാതി മത രാഷട്രീയവ്യത്യാസമില്ലാതെ മുഴുവന്‍ ബഹുജനങ്ങളും പങ്കെടുക്കണമെന്നും എംഎല്‍എ ആവിശ്യപ്പെട്ടു
കടലാക്രമണത്തില്‍ തകര്‍ന്ന തീരദേശത്തെ ചാപ്പപ്പടി റോഡും ഗതാഗതയോഗ്യമാക്കണമെന്നും അബ്ദുറബ്ബ് ആവിശ്യപ്പെട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!