അബിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

കൊച്ചി:  മലയാള സിനിമാ മിമിക്രി താരം അബി അബി എന്ന അബീന്‍ മുഹമ്മദ് ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടാണ്ട്. തൊണ്ണൂറുകളില്‍ മലയാള മിമിക്രി രംഗത്ത് പകരം വക്കാനാളില്ലാത്ത സൂപ്പര്‍താരമായിരുന്നു കലാബവന്‍ അഭി ഇന്ത്യന്‍ സൂപ്പര്‍താരം അമിതാബ് ബച്ചനെയും, ഭരത് മമ്മുട്ടിയെയും ഇത്രത്തോളം തന്‍മയത്തത്തോടെ വേദികളിലെത്തിച്ച മറ്റൊരു താരമില്ല.

1965 ല്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ കാവുംകര തടത്തികുടിയില്‍ ബാവഖാന്റെയും ഉമ്മകുഞ്ഞുവിന്റെയും മൂന്നാമത്തെ മകനായിട്ടായിരുന്നു അബിയുടെ ജനനം. 1991 ല്‍ നയം വ്യക്തമാക്കുന്ന എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി.

കാസര്‍കോട് കാദര്‍ബായി, സൈന്യം, വാല്‍സല്യം, വൃദ്ധന്‍മാര്‍ സൂക്ഷിക്കുക, മഴവില്‍ കൂടാരം തുടങ്ങി 30ഓളം ചിത്രങ്ങളില്‍ അഭിനിയിച്ചു. 2017ല്‍ പുറത്തിറങ്ങിയ കറുത്തസൂര്യനാണ് അവസാനചിത്രം. സലാല മൊബൈല്‍ എന്ന ചിത്രത്തിനായി അബി പാടുകയും ചെയ്തിട്ടുകണ്ട്.

മിമിക്രിയിലും സ്‌കിറ്റുകളിലും അബി അവതരിപ്പിച്ച ആമിനത്താത്ത ഏറെ ശ്രദ്ധേയമായിരുന്നു.
തന്റെ 58 വയസ്സില്‍ ആകസ്മികമായാണ് ഈ കലാകാരന്‍ നമ്മെ വിട്ടുപോയത്.
സുനിലയാണ് ഭാര്യ, നടന്‍ ഷെയിന്‍ നിഗം, അഹന അലീന എന്നിവരാണ് മക്കള്‍.
അബിയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ദിനത്തില്‍ മകന്‍ ഷെയിനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മലയാള സിനിമാ ലോകത്തില്‍ ചര്‍ച്ചയാകുന്നത്.

Related Articles