മോഷ്ടിച്ച ബുള്ളറ്റില്‍ കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയ യുവാവ് തിരൂരില്‍ പിടിയില്‍

തിരൂര്‍: മോഷ്ടിച്ച ബുള്ളറ്റില്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയ യുവാവ് പിടിയില്‍. കൂട്ടായി കോതപറമ്പ് അവളന്റെ പുരക്കള്‍ ഹസ്സൈനാര്‍(30) ആണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്. തിരൂരില്‍ വാഹന പരിശോധനയ്ക്ക് ഇടയിലാണ് പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ ബുള്ളറ്റില്‍ കണ്ടത്.

ഇതെതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തേഞ്ഞിപ്പലം പോലീസ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞവര്‍ഷം മോഷണം പോയ ബുള്ളറ്റാണ് ഇതെന്ന് മനസിലായത്.

പിടിയിലായ പ്രതി തമിഴ്‌നാട്,ആന്ധ്ര,ഒഡിഷ,എന്നിവടങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്നു തിരൂര്‍ ടൗണിലും,തീരദേശ മേഖലകളിലും കച്ചവടം ചെയ്യുന്ന ആളുകളില്‍ പ്രധാനിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തിരൂര്‍ പോലീസ് എസ്എച്ച്ഒ എം ജെ ജിജോ, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top