ആന്ധ്രാപ്രദേശില്‍ ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണ് തീ പിടുത്തം; 8 പേര്‍ വെന്തുമരിച്ചു

ആന്ധ്രാപ്രദേശ്: അമരാവതിയില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് 8 പേര്‍ വെന്ത് മരിച്ചു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കര്‍ഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു.

ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top