ജനവാസമേഖലയിൽ പകൽ കടുവ

ഗൂഡല്ലൂർ : നഗരത്തിന് സമീപം വിമലഗിരിയിൽ പകൽ കടുവയെ കണ്ടത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ശനി ഉച്ചയോടെയാണ് തേയിലത്തോട്ടത്തിലൂടെ എത്തിയ കടുവ റോഡ് മുറിച്ചുകടന്ന് സമീപത്തെ മതിൽ ചാടിപ്പോകുന്നത് യാത്രക്കാർ കണ്ടത്. ഈ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തി.

കഴിഞ്ഞ രണ്ടുദിവസമായി നെല്ലക്കോട്ട ടൗണിലും പരിസരപ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ട്. ഇവിടെ കടുവ കന്നുകാലികളെ കൊന്നിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് ജനവാസകേന്ദ്രമായ വിമലഗിരിയിലും എത്തിയത്.

പകൽസമയത്ത് കടുവയെ കണ്ടത് പ്രദേശവാസികളെ ആശങ്കയിലാക്കി. വേനൽ കടുത്തതോ ടെ വനത്തിനുള്ളിൽ ജലലഭ്യത കുറഞ്ഞതാണ് വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കണമെന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top