
കൊല്ലം : കരിക്കുലം കമ്മിറ്റി അംഗീകരിച്ച വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങൾ 25 ശതമാനം കുറയ്ക്കുന്നത് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റു മരിച്ച വിദ്യാർഥി മിഥുൻ്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമിച്ച വീട് കൈമാറുകയായിരുന്നു അദ്ദേഹം.
തേവലക്കര ഗേൾസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ആലിയ, ഹിദാ ഫാത്തിമ, ആസിയ എന്നിവർ നൽകിയ കത്ത് പരിഗണിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പുസ്‌തകത്തിൻ്റെ ഭാരം കുറയ്ക്ക് ണമെന്ന് മറ്റ് സ്‌കൂളുകളിലെ കുട്ടികളും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയ്ക്ക് അകത്തും പുറ ത്തും പോയി ഉത്തരവാദിത്വപ്പെട്ട ചിലർ പണപ്പിരിവ് നടത്തിയിട്ട് വീടുനിർമിച്ച് കൊടുക്കാത്ത ഈ കാലഘട്ടത്തിലാണ് സർക്കാർ പറഞ്ഞ വാക്കുപാലിക്കുന്നത്. കായിക പ്രതിഭകളായ 10 കുട്ടികൾക്ക് വീട് നിർമിച്ചുനൽകാനും കല്ലിട്ടുകഴിഞ്ഞു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കേരളത്തിലെ 43 ലക്ഷം സ്കൂൾ കുട്ടികൾക്ക് പ്രഖ്യാപിച്ച സൗജന്യ ഇൻഷുറൻസ് പദ്ധതി ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഇതിനായി ഒരു രൂപ പോലും കുട്ടികളിൽ നിന്ന് വാങ്ങില്ല. അടുത്ത അധ്യയന വർഷത്തേക്ക് 3.8കോടി പാ പുസ്‌തകമാണ് അച്ചടിച്ചത്. പാഠപുസ്‌തകം സമയത്ത് കിട്ടാതെ കോപ്പിയെടുത്ത് പഠിച്ച് പരീക്ഷ എഴുതേണ്ടിവന്ന കാലവും മുമ്പുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




