HIGHLIGHTS : Tiger in backyard in Vythiri
വൈത്തിരി വീട്ടിക്കുന്നില്‍ വീട്ടുമു റ്റത്ത് പുള്ളിപ്പുലി. ഐശ്വര്യ ഭവന്‍ സുനിലിന്റെ വീട്ടിലാണ് ശനി പു ലര്‍ച്ചെ 3.15 ഓടെ പുലിയെത്തിയ ത്. വളര്‍ത്തുനായകള്‍ കുരയ്ക്കു ന്ന ശബ്ദംകേട്ട് സുനില്‍ എഴുന്നേ റ്റ് നോക്കിയെങ്കിലും ഒന്നും കണ്ടി ല്ല. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് മുറ്റത്തെത്തിയ പു ള്ളിപ്പുലിയെ കണ്ടത്.
വീടിന്റെ മു ന്‍വശത്ത് എത്തിയ പുലി പിറകി ലേക്ക് നടന്നുപോകുന്നതിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. വളര്‍ത്തുനായ ഭയന്നോടുന്നതും കാണാം. പുലിയാണ് എത്തിയ തെന്ന് വനപാലകര്‍ സ്ഥിരീകരി ച്ചു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്.
ക്ഷീരകര്‍ഷകനായ സുനിലിന്റെ രണ്ട് പശുക്കളെ നേരത്തെ കടുവ കൊന്നിരുന്നു. പ്രദേശത്ത് കാട്ടാനയും കാട്ടു പോത്തുമുണ്ട്. പുലി വീട്ടുമുറ്റ ത്തെത്തിയ സാഹചര്യത്തില്‍ കാമറ സ്ഥാപിച്ച് നീരീക്ഷണം നടത്തുമെന്ന് വനപാലകര്‍ അറി യിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു