HIGHLIGHTS : Thirurangadi nagarasabha keralolsavam Festival swimming competition was exciting
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കേരളോത്സവഭാഗമായി നടന്ന നീന്തല്‍ മത്സരം ആവേശമായി.
ചുള്ളിപ്പാറ ബാവുട്ടിചിറ കുളത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ റബീബ് താഴെ ചിനയൂത്ത് ക്ലബ് തിരൂരങ്ങാടി, ബാപ്പു ആക്ഷന്‍ ക്ലബ് തിരൂരങ്ങാടി, റമീസ് ആക്ഷന്‍ ക്ലബ് തിരൂരങ്ങാടി, (100, മീറ്റര്‍ ) അന്‍സീല്‍ അഡിഡാസ് തിരൂരങ്ങാടി, ജംഷീര്‍ മൈത്രി കരുമ്പില്‍, റംസിന്‍ കരുമ്പില്‍ (50 മീറ്റര്‍) ജേതാക്കളായി. വിജയികള്‍ക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫി നല്‍കി. സഹീര്‍ വീരാശേരി അധ്യക്ഷത വഹിച്ചു. സിപി സുഹ്‌റാബി. പി,കെ മഹ്ബൂബ്, സമീര്‍ വലിയാട്ട്, സിഎച്ച് അജാസ്. വഹാബ് ചുള്ളിപ്പാറ. മുജീബ് മാസ്റ്റര്‍ ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു.