HIGHLIGHTS : Anti-drugs rally and mass gathering at Poorapuzha, Parappanangadi tomorrow
പരപ്പനങ്ങാടി:പൂരപ്പുഴ ബാര്‍ – മദ്യ – ലഹരി വിരുദ്ധ സമിതിയുടെ പ്രതിഷേധ വിളംബര ജാഥയും ബഹുജന സംഗമവും തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂരപ്പുഴയ്ക്കടുത്ത് ബാര്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുക, വര്‍ധിച്ചു വരുന്ന ലഹരി വില്‍പനക്കെതിരേ അധികാരികള്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിളംബര ജാഥയും ബഹുജന സംഗമവും നടത്തുന്നത്.
വിളംബര ജാഥ വൈകീട്ട് നാലിന് പൂരപ്പുഴയില്‍ നിന്നും തുടങ്ങി ചിറമംഗലത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ബഹുജന സംഗമം കെ.പി.എ മജിദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ്, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.സുജാത വര്‍മ്മ, നിയാസ് പുളിക്കലകത്ത്, മേനോത്ത് രാജീവ് മാസ്റ്റര്‍ തുടങ്ങി മത രാഷ്ടിയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. പി.വി കുഞ്ഞിമരക്കാര്‍, എന്‍.ഹംസക്കുട്ടി, ടി.ശ്രീധരന്‍, നിഷാദ് മടപ്പള്ളി, നവാസ് ചിറമംഗലം, എന്‍.കെ ബഷീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.