പുല്ലൂർ: കാസർകോട് പുല്ലൂരിൽ പുലി കുളത്തിൽ വീണു. കൊടവലം നീരളംകൈയിലെ മധുവിന്റെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലിയെ കണ്ടത്.
ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് ശേമാണ് മധുവിന്റെ അമ്മ ഇച്ചിരയും ഭാര്യ വിജയയും വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കാൻ പോയപ്പോഴാണ് പുലി വീണു കിടക്കുന്നത് കണ്ടത്. 11കോൽ താഴ്ച്ചയുള്ള കുളമാണിത്.
ഉടനെ ഇവർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഫോർസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ പുലിയെ പിടികൂടുകയും ചെയ്തു.
വിവര മറഞ്ഞ് നിരവധി നാട്ടുകാരാണ് പ്രദേശത്ത് തടിച്ചു കൂടിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




