HIGHLIGHTS : Tiger caught in a trap
ഫയല്‍ ചിത്രം
കണ്ണൂര്‍:പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി. കണ്ണൂര്‍ കാക്കയങ്ങാടാണ് പുലി കുടങ്ങിയിരിക്കുന്നത്. രാവിലെ ടാപ്പിങ്ങിന് പോവുകയായിരുന്ന തൊഴിലാളിയാണ് ആദ്യം പുലിയെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.
പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി സര്‍ജന്‍ ഉള്‍പ്പെടെയുള്ളര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ മയക്കുവെടിവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.
ജനവാസമേഖയില്‍ പുലിയിറങ്ങയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.