HIGHLIGHTS : Man arrested for making obscene comments against actress Honey Rose
കൊച്ചി:നടി ഹണി റോസിനെതിരെ അശ്ലീല കമന്റ് ഇട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.പ്രതിയെ പനങ്ങാട് നിന്നാണ് പോലീസ് പിടികൂടിയിരിക്കുന്നത് .കുമ്പളം സ്വദേശി ഷാജിയാണ് പിടിയിലായത് . നടിയുടെ പരാതിയില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും എന്നാണ് വിവരം .
ഹണി റോസ് കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പടെ പോലീസ് പരിശോധിച്ചു വരുകയാണെന്ന് ഡിസിപി അശ്വതി ജിജി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിക്കുന്ന കമന്റിട്ടു എന്നായിരുന്നു നടി ഹണി റോസിന്റെ പരാതി. ഈ പരാതി പ്രകാരം 27 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കൂടാതെ എറണാകുളം സെന്‍ട്രല്‍ പോലീസ് 30 പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹണി റോസ് പറഞ്ഞു.