HIGHLIGHTS : HMPV confirmed in two children in Karnataka
ബെംഗളൂരു;കര്‍ണ്ണാടകയില്‍ എച്ച്എംപിവി സ്ഥിരീരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട്. രണ്ടാമത്തെ എച്ച്എംപിവി കേസാണ് സ്ഥിരീകിരിച്ചിരിക്കുന്നത്. മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ എട്ട് മാസം പ്രായമു്‌ള ആണ്‍കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു.
ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സ്രവപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തുവരുന്നത്. രണ്ട് കുട്ടികളും ഒരെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
രണ്ട് കുട്ടികള്‍ക്കും വിദേശയാത്ര പശ്ചാത്തലമില്ല. കുട്ടികളുടെ രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു.അതെസമയം ഉറവിടം കണ്ടെത്താനാകാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ശക്തമായ പനിയെ തുടര്‍ന്നായിരുന്നു എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.