HIGHLIGHTS : KSRTC bus falls into ravine in Pullupara; 4 dead
ഇടുക്കി: പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു.രണ്ടുപേരുടെ നില അതീവഗുരുതരം. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവേലിക്കര സ്വദേശികളായ സിന്ധു (59), അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരിച്ചത്.
മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.മ ുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.