കാട്ടുതീയ്ക്ക് മുന്നില്‍ ടിക്ക് ടോക്ക് വീഡിയോ, താരത്തിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

ഇസ്ലാമാബാദ്: കാട്ടുതീയ്ക്ക് മുന്നില്‍ നിന്ന് ടിക്ക് ടോക്ക് താരത്തിന്റെ വീഡിയോ. പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ താരം ഹുമൈറ അസ്ഗറാണ് തന്റെ ടിക് ടോക്ക് വീഡിയോയ്ക്കായി കാട്ടുതീയെ പശ്ചാത്തലമാക്കിയത്. സംഭവത്തില്‍ വലിയ വിമര്‍ശനം താരത്തിനെതിരെ ഉയര്‍ന്നു.

‘ഞാന്‍ എവിടെയായിരുന്നാലും തീ ആളിപ്പടരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഹുമൈറ ചിത്രം പങ്കുവച്ചത്. കാട്ടുതീക്ക് മുന്നിലൂടെ നടക്കുന്ന വീഡിയോ ആണ് ഹുമെയ്‌റ ടിക്ടോക്കില്‍ പങ്കുവെച്ചത്. സില്‍വര്‍ ഗൗണ്‍ ധരിച്ച് സ്ലോമോഷനിലുള്ള വീഡിയോയാണ് താരം പങ്കുവച്ചത്.

രാജ്യം ഉഷ്ണതരംഗത്താല്‍ പ്രതിസന്ധിയില്‍ ആഴുന്നതിനിടെ കാട്ടുതീക്ക് മുന്നില്‍ നിന്നുള്ള ടിക്ടോക് വീഡിയോ പങ്കുവെച്ചതിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

Share news
error: Content is protected !!
Scroll to Top