ടിക്‌ ടോക്‌ താരം പീഡനക്കേസില്‍ അറസ്റ്റില്‍

തൃശൂര്‍: ടിക്‌ ടോക്‌ വീഡിയോയിലൂടെ ശ്രദ്ധേയനായ അമ്പിളിയെന്ന വിഘ്‌നേഷ്‌ കൃഷ്‌ണ പീഡനക്കേസില്‍ അറസ്റ്റിലായി. 19 വയസ്സുള്ള വിഘ്‌നേഷ്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ്‌ അറസ്റ്റിലായത്‌.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ്‌ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രി പരിസരത്തുവെച്ച്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

സിഐ എം കെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ്‌ എന്നിവരാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

Share news
error: Content is protected !!
Scroll to Top