
മസ്‌കത്ത്: ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. അല്‍ വുസ്ത, ദഖിലിയ, ദാഹിറ, തെക്ക്-വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളെ പ്രതികൂല കാലാവസ്ഥ ബാധിക്കും. അല്‍ വുസ്തയിലും ശര്‍ഖിയയിലും 25 മുതല്‍ 60 മില്ലിമീറ്റര്‍ വരെയും ദാഖിലിയയിലും ദാഹിറയിലും 20 മുതല്‍ 40 മില്ലിമീറ്റര്‍ വരെയും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകും.
ദോഫാര്‍, അല്‍ ഹജര്‍ പര്‍വതപ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 10 മുതല്‍ 25 മില്ലിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.
വാദികള്‍ മുറിച്ചുകടക്കുന്നത് ഒഴിവാക്കാണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും, ജാഗ്രതാ നിര്‍ദ്ദേശമുള്ള കാലയളവില്‍ കപ്പല്‍യാത്ര ഒഴിവാക്കാനും സി.എ.എ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. മണിക്കൂറില്‍ 28 മുതല്‍ 83 കിലോമീറ്റര്‍ വരെ വേഗതയില്‍ ആയിരിക്കും കാറ്റ് വിശുക. കടല്‍ പ്രക്ഷുബ്ധമാകും. അറബിക്കടലില്‍ തിരമാലകള്‍ മൂന്നുമീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




