വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ട്‌ മാവോയിസ്‌റ്റ്‌ എറ്റുമുട്ടല്‍, വെടിവെയ്‌പ്‌

കല്‍പ്പറ്റ :വയനാട്ടിലെ വെള്ളമുണ്ടയില്‍ പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പും നടന്നു. തണ്ടര്‍ബോള്‍ട്ടിനെതിരെ ആയുധധാരികളായ മാവോയിസ്‌റ്റ്‌ സംഘം വെടിയുതിര്‍ക്കുകയായിരുന്നത്രെ. തുടര്‍ന്ന്‌ തണ്ടര്‍ബോള്‍ട്ടും തിരകെ വെടിവെച്ചു. മൂന്ന്‌ റൗണ്ട്‌ വെടിയാണ്‌ മാവോയിസ്‌റ്റുകള്‍ ഉതിര്‍ത്തത്‌. പോലീസ്‌ തിരിച്ച്‌ 10 റൗണ്ട്‌ വെടി വെച്ചതിനെ തുടര്‍ന്ന്‌ മാവോയിസ്‌റ്റ്‌ സംഘം ഉള്‍ക്കാട്ടിലേക്ക്‌ വലിഞ്ഞു.

ഇന്ന്‌ വൈകീട്ട്‌ ആറരമണിയോടെ വെള്ളമുണ്ടയിലെ ശാസ്‌ത്രാ ചാപ്പ എന്നീ കോളനികളില്‍ പരിശോധനക്ക്‌ പോയ തണ്ടര്‍ബോള്‍ട്ട്‌ സംഘത്തിന്‌ നേരയാണ്‌ വെടിവെപ്പുണ്ടായത്‌

സംഭവത്തെ തുടര്‍ന്ന്‌ വെളമുണ്ട ഭാഗത്ത്‌ കൂടുതല്‍ പോലീസ്‌ സേനയെ വിന്യസിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top