വാടകക്കാരനെ ഒഴിപ്പിക്കാന്‍ വീടിനകത്തേക്ക്‌ വെള്ളം പമ്പ്‌ ചെയ്‌ത്‌ കയറ്റി

പരപ്പനങ്ങാടി :വാടകക്കാരനെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമ വീടിന്റെ ചിമ്മിനി വഴി പൈപ്പിട്ട്‌ വെള്ളം അടിച്ചു കയറ്റി. സംഭവം വിഷയമായതോടെ കെട്ടിടത്തിന്റെ ഉടമസ്ഥന്‍ മുങ്ങി

പരപ്പനങ്ങാടി മാഹപ്പടി റെയില്‍വേ ഓവര്‍ബ്രിഡ്‌ജിന്‌ സമീപത്തെ വാടകക്വാര്‍ട്ടേഴസില്‍ താമസിക്കുന്ന കെപി കോയമോനെയും കുടുംബത്തെയെും കുടിയൊഴിപ്പിക്കാനാണ്‌ വീട്ടുടമ ഈ തന്ത്രം ഉപയോഗിച്ചത്‌. വീട്ടുടമയുടെ വീട്‌ ക്വാര്‍ട്ടേഴ്‌സിന്‌ പിറകിലെ ഉയര്‍ന്ന പറമ്പിലാണ്‌. അവിടെനിന്നാണ്‌ ചിമ്മിനിയിലൂടെ വെള്ളം ക്വാര്‍ട്ടേഴിസനകത്തേക്ക്‌ അടിച്ചത്‌. വീടു മുഴുവന്‍ വെള്ളം നിറഞതോടെയാണ്‌ താമസക്കാര്‍ വിവരം അറിഞ്ഞത്‌. സംഭവമറിഞ്ഞ്‌ പൊതു പ്രവര്‍ത്തകരും ിനാട്ടുകാരും വിഷയത്തിലിടപെടുകയായിരുന്നു. സംഭവമറിഞ്ഞ്‌ പോലീസ്‌ സ്ഥലത്തെത്തയതോടെ കെട്ടിടഉടമ മുങ്ങി. പോലീസ്‌ ഇരുകൂട്ടരേയും സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top