തിരൂരങ്ങാടി: സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്ന് മൂന്നിയൂരില്‍ എത്തുന്നു. മരണപ്പെട്ട മൂന്നിയൂര്‍ സ്‌കൂള്‍ അധ്യാപകന്‍ അനീഷ്‌മാസ്റ്ററുടെ കുടുംബസഹായഫണ്ട് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പിണറായി എത്തുന്നത്.
അധ്യാപകസംഘടനയായ കെഎസ്‌ടിഎയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് നാലു മണിക്ക് തലപ്പറായില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അനീഷിന്റെ കുടുംബത്തിന് തുക കൈമാറും. തുടര്‍ന്ന് പൊതുയോഗവും നടക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




