കോഴിക്കോട്ട്‌ ചുംബനസമരം നടന്നു: പ്രവര്‍ത്തകര്‍ക്ക്‌ നേരെ പരക്കെ ആക്രമണം


ആക്രമണത്തിന്‌ നേതൃത്വം നല്‍കിയത്‌ ശിവസേന, നിരവധി പേര്‍ക്ക്‌ പരിക്ക്‌

കോഴിക്കോട്‌ സദാചാരപോലീസിങ്ങിനെതിരെ കോഴിക്കോട്ടും ചുംബനസമരം നടന്നു.സമരത്തിന്‌ നേരെ വ്യാപകമായി ആക്രമണം.നിരവധി പ്രവര്‍ത്തകര്‍ക്കും സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സാംസ്‌കാരിക കാല പ്രവര്‍ത്തകര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. തിരക്കഥാകൃത്ത്‌ ദീദി ദാമോദരനെയും, ഭര്‍ത്താവ്‌ പ്രേംനാഥിനെയും മിഠായി തെരുവില്‍ വെച്ച്‌ ആക്രമിച്ചു. പിന്നീട്‌ സിറ്റികമ്മീഷണറുടെ ഓഫീസിന്‌ മുന്നില്‍ വെച്ചുണ്ടായ കല്ലേറിലും കയ്യേറ്റത്തിനും ഡോക്യുമന്ററി സംവിധായകന്‍ ദീപക്‌ നാരായണനും രാജേഷിനും ഗുരുതരമായി പരിക്കേറ്റു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്‌.
കയ്യേറ്റമുണ്ടാകുമ്പോള്‍ പലപ്പോഴും പോലീസ്‌ കാഴ്‌ച്ചക്കാരായി നോക്കിനില്‍ക്കുന്നതോടെയാണ്‌ സമരക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടത്‌.

മൂന്ന്‌ മണിക്ക്‌ മൊഫ്യൂസല്‍ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്തേക്ക്‌ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയപ്പോള്‍ തന്നെ ഇവിടെക്ക്‌ ഹനുമാന്‍ സേന പ്രകടനമായെത്തി. ഇതോടെ പോലീസ്‌ സമരക്കാരെ ബലം പ്രയോഗിച്ച്‌ നീക്കുകയായിരുന്നു.
പിന്നീട്‌ സമരക്കാരെ അറസ്റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ സംസ്‌കാരിക പ്രവര്‍ത്തകര്‍ മിഠായിത്തെരുവില്‍ ചുംബനസമരം നടത്തുകയായരുന്നു. ഇവിടെ വെച്ചാണ്‌ ദീദി ദാമോദരനെ ശിവസേനക്കാര്‍ ആക്രമചിച്ചത്‌.

Share news
error: Content is protected !!
Scroll to Top