ജര്‍മ്മിനിയില്‍ വെച്ച് നടന്ന ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്‌ണലിന്റെ അന്തര്‍ദേശിയ വൈസ് പ്രസിഡന്റായി വള്ളിക്കുന്ന് സ്വദേശിയായ അനൂപ് വെട്ടിയാട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. ജെസിഐയുടെ ഇന്ത്യന്‍ ഘടകത്തിലെ മേഖല 21 ലെ ഒരു ഘടകമായി 2001 ല്‍ പരപ്പനങ്ങാടി, വള്ളിക്കുന്ന് പ്രദേശങ്ങളിലെ യുവജനങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ ജെസിഐ വള്ളിക്കുന്ന് പരപ്പനങ്ങാടി എന്ന ചാപ്‌റ്ററിലൂടെ വളര്‍ന്നാണ് അനൂപ് അന്തര്‍ദേശീയ തലത്തിലെത്തിയത്.
വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി മാധവന്‍ പാലാട്ടിന്റെയും ആനന്ദലക്ഷ്‌മിയുടെയും മകനാണ്. ഭാര്യ ആബ അനൂപ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



