തൃക്കുളം കൃഷ്ണന്‍കുട്ടിയെ ആദരിച്ചു

കൊണ്ടോട്ടി : മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടന്ന ശ്രേഷ്ഠ ഭാഷാ ദിനത്തില്‍ പ്രമുഖ കഥാപ്രസംഗ കലാകാരനായ തൃക്കുളം കൃഷ്ണന്‍ കുട്ടിയെ ആദരിച്ചു. ചടങ്ങില്‍ അദ്ദേഹത്തെ കൂടാതെ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സിലറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.മുഹമ്മദാലി (തിരൂരങ്ങാടി), ഗ്രന്ഥശാലാ പ്രവര്‍ത്തകയായ ബാലാമണി (നിലമ്പൂര്‍) എന്നവരെയും ആദരിച്ചു.

കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടന്ന ശ്രേഷ്ഠ ഭാഷ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.

.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •