HIGHLIGHTS : Thrissur wins in the state school arts festival
തിരുവനന്തപുരം: കലാപോരാട്ടത്തിനൊടുവില്‍ കലാകിരീടം ഉറപ്പിച്ച് തൃശൂര്‍. ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൃശൂരും പാലക്കാടും തമ്മില്‍ നടന്നത്. ഒടുവില്‍ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോള്‍ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വര്‍ഷത്തിന് ശേഷമാണ് ഇത്തവണ കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂര്‍ മുന്‍പ് കപ്പ് ഉയര്‍ത്തിയത്.
തുടക്കം മുതല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോന്നിരുന്ന കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആയിരം പോയിന്റുമായി കോഴിക്കോടാണ് നാലാം സ്ഥാനത്ത്. എറണാകുളം (980), മലപ്പുറം (980), കൊല്ലം (964), തിരുവനന്തപുരം (957), ആലപ്പുഴ (953), കോട്ടയം (924), കാസര്‍ഗോഡ് (913), വയനാട് (895), പത്തനംതിട്ട (848), ഇടുക്കി (817) എന്നിങ്ങനെയാണ് പോയിന്റ് നില.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.