തൃശൂരില്‍ പുലികളിക്കായുള്ള ഒരുക്കം പൂര്‍ണം

തൃശൂര്‍: പുലികളിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . അയ്യന്തോള്‍, വിയ്യൂര്‍,കാനാട്ടുകര, ശക്തന്‍,പൂങ്കുന്നം എന്നീ അഞ്ച് സംഘങ്ങളായാണ് സ്വരാജ് റൗണ്ടിനെ ത്രസിപ്പിക്കാനായി ഇത്തവണ ഇറങ്ങുന്നത്.

ഇരുനൂറ്റിയമ്പതോളം പുലികളി സംഘങ്ങളാണ് ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഇറങ്ങുന്നത്.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടര്‍ന്ന് ദുഃഖാചരണം പ്രഖ്യാപിച്ചെങ്കിലും പുലിക്കളി നടത്താമെന്നായിരുന്നു ടൂറിസം വകുപ്പ് തീരുമാനം. അതെസമയം മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങകള്‍ ഒഴിവാക്കും.

വെള്ളയമ്പലം ജംഗ്ഷന്‍ മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന ഘോഷയാത്രയില്‍ കേരളം ഇത്രനാള്‍ നേടിയ നേട്ടങ്ങള്‍ അടിവരയിടുന്ന പ്ലോട്ടുകളും കാഴ്ച്ചകളുമാണ് ഒരുക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top