പൂനൂര്‍ പുഴയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്:കൊടുവള്ളി വാവാടിന് സമീപം പൂനൂര്‍ പുഴയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. ചമ്മല്‍ കൊട്ടാരപ്പറമ്പ് സ്വദേശി അബ്ദുല്‍ കരീമി(70)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് നടക്കാന്‍ ഇറങ്ങിയവര്‍ എരഞ്ഞോണ ഭാഗത്ത് പുഴയിലൂടെ അജ്ഞാത മൃതദേഹം ഒഴുകുന്നതായി കണ്ടെത്തിയത്.

ഇതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണില്‍കടവ് ,കാരക്കാട് ഭാഗങ്ങളില്‍ നാട്ടുകാര്‍ വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് എരഞ്ഞോളഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

കൊടുവള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

 

Share news
error: Content is protected !!
Scroll to Top