HIGHLIGHTS : Thrissur ATM robbery gang nabbed by Tamil Nadu's Namakkal
തൃശ്ശൂര്‍:തൃശ്ശൂര്‍ എ ടി എം കവര്‍ച്ച സംഘത്തെ തമിഴ്‌നാട് നാമക്കല്ലില്‍ വെച്ച് പോലീസ് പിടികൂടി. ആറംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്. ഏറ്റുമുട്ടലില്‍ പ്രതികളില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രതികള്‍ പോലീസിനെയും ആക്രമിക്കുകയും എസ്‌ഐക്ക് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മോഷണത്തിനായി ഉപയോഗിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ കയറ്റി രക്ഷപ്പെടുന്നതിനിടെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.എസ് കെ ലോജിറ്റിക്‌സിന്റെതാണ് കണ്ടെയ്‌നര്‍. അമിത വേഗതയിലായിരുന്ന ഈ ലോറി രണ്ട് ബൈക്കുകളെ ഇടിച്ചിട്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് കണ്ടെയ്‌നറിലെ പ്രതികളെ പിടികൂടുകയായിരുന്നു.ഹരിയാന സ്വദേശികളാണ് പിടിയിലായവര്‍ എന്നാണ് വിവരം.തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാന്‍ ഒരുങ്ങിയത്. കാര്‍ കണ്ടയ്‌നറിനുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളില്‍ കറുത്ത പെയിന്റ് അടിച്ചു. സ്‌പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം കൊള്ള നടത്തിയത്.