ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ താനൂരില്‍ പിടിയില്‍

താനൂര്‍: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സുബയര്‍(24), വെന്നിയൂര്‍ സ്വദേശി വടക്കല്‍ മുര്‍ഷിദ്(24),വെന്നിയൂര്‍ സ്വദേശി വലിയപറമ്പില്‍ അബ്ദുള്‍ ഷമീര്‍(26) എന്നിവരാണ് പിടിയിലായത്.  ഇവരില്‍ നിന്ന് ഒരുലക്ഷത്തോളം രൂപ വിലവരുന്ന 1.0962 KG ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘമാണ് പിടിയിലായത്.താനൂര്‍ ബസ്റ്റാന്റ് പരിസരത്തുവെച്ച് ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഘത്തെ പിടികൂടിയത്.

മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ പി എസ് ന്റെ നിര്‍ദേശപ്രകാരം താനൂര്‍ dysp യുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും താനൂര്‍ SHO ജീവന്‍ ജോര്‍ജ്, എസ് ഐ മാരായ കൃഷ്ണലാല്‍ ആര്‍ ഡി, ഷൈലേഷ് എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയിലാണ് പ്രതികള്‍ വലയിലായത്.

 

Share news
error: Content is protected !!
Scroll to Top