Section

malabari-logo-mobile

വള്ളിക്കുന്നില്‍ മൂന്ന് വയസ്സുകാരിക്ക് ഷിഗല്ല വൈറസ് ബാധ

HIGHLIGHTS : Three-year-old girl infected with Shigella virus in Vallikunnu

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ മൂന്ന് വയസ്സുകാരിക്ക് ഷിഗല്ല വൈറസ് ബാധ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ മൂന്ന് വയസുകാരിക്ക് വൈറസ് ബാധ സ്ഥിതികരിച്ചത്.

കൈക്ക് നീല കളറും വയറിളക്കവും വന്നതിനെ തുടര്‍ന്ന് 24 ന് കൂട്ടിയെ ആദ്യം കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

sameeksha-malabarinews

ഐ. സി.യുവില്‍ ചികില്‍സയിലിരുന്ന കുട്ടിക്ക് തിങ്കളാഴ്ച യാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്.കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!