സാങ്കേതിക സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചി : ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള സാങ്കേതിക സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച കേരള സാങ്കേതിക സര്‍വകലാശാല നടത്തിയ പരീക്ഷകള്‍ ഹൈകോടതി റദാക്കിയിരുന്നു. ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് തിങ്കളാഴ്ച നടത്തിയത്. പരീക്ഷകള്‍ നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപണമുണ്ടായിരുന്നു

കോവിഡ് വ്യാപനം തുടരുന്നതിനിടയില്‍ നടത്തിയ പരീക്ഷയില്‍ ഒരു മാനദണ്ഡവും അധികൃതര്‍ പാലിച്ചിരുന്നില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

 

Share news
error: Content is protected !!
Scroll to Top