കോഴിക്കോട്:കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ (ജൂബിലി ഹാള്‍) നടന്ന ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ലതീഷ് എന്‍ ഹെസക്കിയേല്‍ അധ്യക്ഷനായി. ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ പി ആര്‍ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി കെ മോഹന്‍ദാസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ വി.പി റിജുല, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ സി.സി രതീഷ്, എം സി തോമസ്, പി എം ജമാല്‍, കെ കെ പ്രേമന്‍, വി.വി.എസ് നൂറുദ്ദീന്‍, കെ.എന്‍.എ അമീര്‍, ടി.ആര്‍ വിനയകൃഷ്ണന്‍, രാജന്‍ പരുത്തിപ്പറ്റ, ടി.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




