തിരൂര്‍:വില്‍പ്പനയ്ക്കായി സൂക്ഷിച്ച 75 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശ
മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. തമിഴ്‌നാട് സ്വദേശി തന്തപ്പെരിയാര്‍ നഗറില്‍ കുമരേശന്‍(35) ആണ് പിടിയിലായത്. തിരൂര്‍ പയ്യനങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ ശേഖരിച്ച് വെച്ചിരുന്ന വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യം പിടികൂടിയത്.
ഒന്നാം തിയതിയും രണ്ടാം തിയതിയും ഡ്രൈ ഡേ ആയതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ വല്‍പ്പന നടത്താനായ് ഇയാള്‍ ശേഖരിച്ചുവെച്ച മദ്യമാണ് എക്‌സൈസ് ഇന്‍സ്‌പെക്ട്ര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ഇയാള്‍ക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കുപുറമെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ബിജു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ഷിജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദാലി. കെ, സ്മിത.കെ, ദീപു. ടി.എസ്, ശരത്ത്. എ, എസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




