ആലപ്പുഴ:ആലപ്പുഴയില്‍ അമ്മയെ മകള്‍ കുത്തിപരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആലപ്പുഴ വാടയ്ക്കല്‍ ആണ് മഹിളാ കോണ്‍ഗ്രസ് നേതാവായ യുവതിയെ 17 കാരിയായ മകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അമ്മയുടെ കഴുത്തിനാണ് കുത്തേറ്റത്. പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




