കൂറ്റന്‍ പെരുമ്പാമ്പ് എറണാകുളം നഗരമധ്യത്തിലെ മരത്തില്‍

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ മരത്തിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്. ഇന്ന് രാവിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന നാട്ടുകാരാണ് എറണാകുളത്തപ്പന്‍ ക്ഷേത്രക്കിന് സമീപത്തുള്ള മരത്തിന് മുകളില്‍ പാമ്പിനെ കണ്ടത്. എസ്.സി/എസ്.ടി മെന്‍സ് ഹോസ്റ്റലിന്റെ കോമ്പൗണ്ടിനുള്ളിലെ മരത്തിലാണ് പാമ്പ് കയറികൂടിയിരിക്കുന്നത്.

പാമ്പിനെ കണ്ടവര്‍ സമീപത്തെ കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഉയരമുള്ള മരത്തില്‍ ആയതുകൊണ്ടുതന്നെ പാമ്പി പിടികൂടുക എന്നത് ശ്രമകരമാണ്.

പ്രദേശത്ത് സാധാരണയായി പെരുമ്പാമ്പിനെ കാണാറുണ്ടെങ്കിലും ഇത്ര വിലപ്പമുള്ള പാമ്പിനെ കാണുന്നത് ആദ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top