മമ്മൂട്ടി ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍; മഹേഷ് നാരായണന്‍ – മമ്മൂട്ടി- മോഹന്‍ലാല്‍- ആന്റോ ജോസഫ് ടീസര്‍ നാളെ

ആറ് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നില്‍. മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ ആണ് മമ്മൂട്ടി ഇന്ന് ജോയിന്‍ ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തു വരും. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ആയാണ് ചിത്രത്തിന്റെ മുന്‍ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയത്.

ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹന്‍ലാല്‍ ടീം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി – മോഹന്‍ലാല്‍ കോമ്പിനേഷന്‍ രംഗങ്ങളും ഇനി ബാക്കിയുള്ള ഷെഡ്യൂളുകളുടെ ഭാഗമാണ്. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.

പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. സംഗീതം – സുഷിന്‍ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണന്‍, രാഹുല്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‌സ്: ഷാജി നടുവില്‍, ജിബിന്‍ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഡിക്സണ്‍ പൊടുത്താസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – സുനില്‍ സിങ്, നിരൂപ് പിന്റോ, ജസ്റ്റിന്‍ ബോബന്‍, ജെസ്വിന്‍ ബോബന്‍, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്‌സ് – അന്‍വര്‍ അലി, സംഘട്ടനം – ദിലീപ് സുബ്ബരായന്‍, സ്റ്റണ്ട് സില്‍വ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈന്‍ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോള്‍രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റില്‍സ് – നവീന്‍ മുരളി, വിഎഫ്എക്‌സ് – ഫയര്‍ഫ്‌ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീര്‍വാദ് ഹദ്കര്‍, പബ്ലിസിറ്റി ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, പിആര്‍ഓ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top