തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍(മണി-81)അന്തരിച്ചു.
മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് അദേഹത്തിന്റെ കലാ ജീവിതം ആരംഭിച്ചത്.
വേണു നാഗവള്ളി,പ്രിയദര്‍ശന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങി പ്രഗത്ഭരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു വിക്രമന്‍ നായര്‍. സംസ്‌കാരം ഇന്ന് രാവിലെ നേമം സ്റ്റുഡിയോ റോഡ് വീട്ടുവളപ്പില്‍.
താളവട്ടം, ചിത്രം , കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, കാലാപാനി, ഏയ് ഓട്ടോ, ചന്ദ്രലേഖ, ഗര്‍ദ്ദിഷ്, വന്ദനം, ലാല്‍സലാം, മേഘം തുടങ്ങി 150 ലേറെ മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്നു അദേഹം. കുമാര സംഭവത്തില്‍ ശ്രീദേവിക്ക് ആദ്യമായി ചമയം നിര്‍വഹിച്ചു. 1995 ബാംഗ്ലൂര്‍ മിസ്സ് വേള്‍ഡ് മത്സരത്തില്‍ ചമയക്കാരനായിരുന്നു വിക്രമന്‍ നായര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




