
പരപ്പനങ്ങാടി : കാട്ടു തേനീച്ചയുടെ കുത്തേറ്റ് വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് പരിക്ക്. ഉള്ളണം അട്ടക്കുഴങ്ങരഭാഗത്താണ് സംഭവം. അത്തക്കകത്ത് ഉസ്മാൻ എന്നവരുടെ മകനും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുമായ മുഹമ്മദ് റിസ്വാൻ (13) ചെറുപറമ്പത്ത് സുരേഷ്,(57) ഊപ്പാത്ത് ചാത്തോത്ത് നീലകണ്ഠൻ ( 66)എന്നിവർക്കാണ് കഴിഞ്ഞ ദിവസം കാട്ടു തേനീച്ചയുടെ കുത്തേറ്റത്.
മുഹമ്മദ് റിസ്വാനെ തേനീച്ചകൾ കുത്തുന്നതിൽ നിന്ന് രക്ഷിക്കാൻ എത്തിയ മറ്റ് രണ്ട് പേർക്ക് കുത്തേറ്റതിൽ മുഹമ്മദ് റിസ്വാനും, സുരേഷിനും ചെമ്മാട്ടെ ആശുപത്രിയിൽ ചികിൽസ നൽകി വിട്ടയച്ചു.
നീലകണ്ഠ ന്സാരമായി പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



