
ഇടുക്കി : പീരുമേട് കുട്ടിക്കാനത്തിന് സമീപം തട്ടാത്തിക്കാനത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇടുക്കി കരിമ്പൻ സ്വദേശി അരവിന്ദ് ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കോളേജിന് താഴ്വശത്തെ തോട്ടിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം തോട്ടിലെ കയത്തിൽ കാൽവഴുതി അകപ്പെടുകയായിരുന്നു.
കുട്ടിക്കാനം മരിയൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുഹൃത്തുക്കൾ അടക്കം ഇവിടെ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പീരുമേട് പോലീസ് ഫയർഫോഴ്സ് എന്നിവർ സ്ഥാനത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



