ചാവക്കാട് കടലില്‍ ശക്തമായ തിരയില്‍പെട്ട് വളളം മറിഞ്ഞു: മൂന്നു പേര്‍ക്ക് പരിക്ക്

പൊന്നാനി: ചാവക്കാട് കടലില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തൊട്ടാപ്പ് രായംമരക്കാര്‍ വീട്ടില്‍ ശമീര്‍ (33), അഞ്ചങ്ങാടി മൂസാറോഡ് സ്വദേശികളായ കോലോത്ത് രാഹുല്‍ (21), തെരുവത്ത് മുഹമ്മദ് അസലം (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവക്കാട് പുത്തന്‍കടപ്പുറം സ്വദേശി മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ‘ഉത്രാടം’ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മത്സ്യബന്ധനത്തിനായി പോകുന്നതിനിടെ ഇന്ന് രാവിലെ 6 മണിയോടെ ബ്ലാങ്ങാട് കടലില്‍ വെച്ച് വള്ളം മറിഞ്ഞത്.

 

 

Share news
error: Content is protected !!
Scroll to Top