ബക്രീദിന് നല്‍കിയ ഇളവുകള്‍ റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹരജി: നാളെ പരിഗണിക്കും, സര്‍ക്കാര്‍ അടിയന്തിരമായി വിശദീകരണം നല്‍കണം

ദില്ലി: ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൗണിന് ഇളവുകള്‍ അനുവദിച്ച കേരളസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി കേരളസര്‍ക്കാരിനോടെ വിശദീകരണം ആവിശ്യപ്പെട്ടു. വിശദമായ മറുപടിക്ക് സമയം ആവിശ്യപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി.

എന്നാല്‍ നാളെ രാവിലെ തന്നെ ഈ കേസ് പരിഗണിക്കുമെന്നും അതിന് മുമ്പ് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കണമെന്നാണ് കോടതി ആവിശ്യപ്പെട്ടിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ നാളെ വിശദീകരണം നില്‍കാന്‍ കോടതി ആവിശ്യപ്പെട്ടു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. മലയാളിയായ പികെഡി നമ്പ്യാരാണ് അപേക്ഷ നല്‍കിയത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സഹചര്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആരോഗ്യ അടിയന്തിരാവ്സ്ഥക്ക് സമാനമായ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മതസാമുദായിക പരിഗണനകള്‍ വെച്ചാണ് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ കാവഡി തീര്‍ത്ഥയാത്രക്ക് എതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആണ് ഈ അപേക്ഷ നല്‍കിയത്.

Share news
error: Content is protected !!
Scroll to Top