തിരൂരില്‍ മൂന്നക്ക നമ്പര്‍ ചൂതാട്ടം: മൂന്നുപേര്‍ പിടിയില്‍

തിരൂര്‍: കേരള സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചൂതാട്ടം നടത്തിയ മൂന്നുപേരെ തിരൂര്‍ പൊലീസ് അറസ്റ്റുചെയ്തു. തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ പന്തപ്പുലാക്കല്‍ അഖില്‍ (23), കളരിക്കല്‍ സുരേഷ് (1), നാലു പുരക്കല്‍ വിനീഷ് (36 എന്നിവരാണ് പിടിയിലായത്.

വാട്‌സാപ്പിലൂടെയാണ് ആളു കളുടെ വിവരങ്ങളും പന്തയത്തുകയും ഫലങ്ങളും കൈമാറിയിരു ന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ മപാ ലീസ് പിടിച്ചെടുത്തു.

തിരൂര്‍ സിഐ എം ജിജോയുടെ നേതൃ ത്വത്തില്‍ എസ് ഐ പ്രദീപ്കുമാര്‍, സിനി യര്‍ സിപിഒമാരായ കെ കെ ഷിജിത്ത്, കെ ആര്‍ രാജേഷ്, സിപിഒ അക്ബര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top