മൂന്നക്ക ലോട്ടറി ചൂതാട്ടം: ഒരാൾ പിടിയിൽ

വേങ്ങര : നിയമവിരുദ്ധമായി മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയയാളെ വേങ്ങര പൊലീസ് അറസ്റ്റുചെയ്തു. പറപ്പൂർ തച്ചപ്പുറമ്പൻ വീട്ടിൽ കോമു (60)വാണ് പിടിയിലായത്.

വേങ്ങര സബ് ഇൻസ്പെക്ടർ പി രഞ്ജിത്ത്, എസ്‌സിപിഒ ഫൈസൽ എന്നിവരടങ്ങുന്ന സംഘം പട്രോളിങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസ് എത്തിയതോടെ ഇയാൾക്ക് ചുറ്റുംനിന്നിരുന്നവർ ഓടി രക്ഷപ്പെട്ടു. വേങ്ങര മലപ്പുറം റോഡിലെ എട്ടാംകല്ലിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാളിൽനിന്നും ലോട്ടറി നമ്പറുകൾ എഴുതിയ പേപ്പറും ചൂതാട്ടത്തിലൂടെ ലഭിച്ച 570 രൂപയും ഇടപാടുകൾക്കായി ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top