കരൂർ ദുരന്തം: വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും

ചെന്നൈ : കരൂർ ആൾക്കൂട്ട ദുരന്ത ക്കേസിൽ നടനും ടി വികെ അധ്യക്ഷനുമായ വിജയ് തിങ്കളാഴ്ച സിബിഐക്ക് മുന്നിൽ ഹാജരാകും. ഡൽഹിയിലെ സിബിഐ ഓഫീസിൽ പകൽ 11ഓടെ യാണ് ഹാജരാകുക.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരുരിൽ നടന്ന റാലിക്കിടെയാണ് സെപ്ത‌ംബർ 27ന് ദുരന്തമുണ്ടായത്. വിജയ‌യെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും 41 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു.

സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സിബിഐ കേസെടുത്തത്. നേരത്തെ സിബിഐ നിരവധി ടിവികെ നേതാക്കളെ ചോദ്യം ചെയ്തിരുന്നു. പ്രചാരണത്തിനായി വിജയ് ഉപയോഗിച്ച വാഹനം ശനിയാഴ്ച ഫോറൻസിക് വിദഗ്ധർ പരിശോധിക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top